Times Kerala

സെമിയിലെ തോൽവിക്ക് കാരണം ‘ഇതാണ്; രോഹിത് ശർമ്മ

 
സെമിയിലെ തോൽവിക്ക് കാരണം ‘ഇതാണ്; രോഹിത് ശർമ്മ

സുപ്രധാന ഘട്ടത്തില്‍ ഒരു ടീമായി മികച്ച പ്രകടനം കാഴ്ചവെക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതാണ് ന്യൂസിലാന്‍ഡിനെതിരെ സെമി ഫൈനലില്‍ ഇന്ത്യ തോല്‍ക്കാന്‍ കാരണമെന്ന് ഇന്ത്യന്‍ താരം രോഹിത് ശര്‍മ്മ.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ 30 മിനുട്ടില്‍ പുറത്തെടുത്ത മോശം പ്രകടനമാണ് തോല്‍‌വിയില്‍ കലാശിച്ചതെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഇന്ത്യയുടെ മുന്‍ നിര ബാറ്സ്മാന്‍മാരായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും കെ.എല്‍ രാഹുലും ഒരു റണ്‍സ് വീതം മാത്രം എടുത്ത് പുറത്തായിരുന്നു.

Related Topics

Share this story