Times Kerala

‘ഫാല്‍ക്കണ്‍ ഐ 1’ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം

 
‘ഫാല്‍ക്കണ്‍ ഐ 1’ ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയം

ദുബായ് : ഫ്രഞ്ച് ഗയാനയില്‍ നിന്നു യുഎഇ സൈനിക ആവശ്യത്തിനായി നിര്‍മിച്ച ഫാല്‍ക്കണ്‍ ഐ 1 ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു. റോക്കറ്റിനുണ്ടായ തകരാര്‍ മൂലം വിക്ഷേപിച്ചു 2 മിനിറ്റ് കഴിഞ്ഞപ്പോള്‍ സഞ്ചാരപഥത്തില്‍ നിന്നു റോക്കറ്റ് വ്യതിചലിക്കുകയായിരുന്നു. 6 മിനിറ്റിനുള്ളില്‍ ദൗത്യം പരാജയപ്പെട്ടതായി എരിയന്‍ സ്പേസ് കമ്ബനി അറിയിച്ചു. റോക്കറ്റിനുണ്ടായ തകരാറിനെക്കുറിച്ച്‌ വിശദമായ പഠനം നടത്തുമെന്നും അറിയിച്ചു.

Related Topics

Share this story