ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായെങ്കിലും ഇന്ത്യന്‍ ടീമിന് ഇതുവരെയും ഇംഗ്ലണ്ടില്‍ നിന്ന് ഇതുവരെ മടങ്ങാന്‍ കഴിഞ്ഞിട്ടില്ല.ഫൈനലിലെത്തുമെന്ന പ്രതീക്ഷയെത്തുടര്‍ന്ന് വിമാന ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. മടക്ക ടിക്കറ്റ് സംഘടിപ്പിക്കാന്‍ ബിസിസിഐയ്ക്ക് കഴിഞ്ഞിട്ടില്ല.ഇതോടെ ലോകകപ്പ് ഫൈനല്‍ നടക്കുന്ന ജൂലായ് 14 വരെ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ തന്നെ കഴിയേണ്ട അവസ്ഥയിലാണ്. സെമിഫൈനലിനു ശേഷമാണ് മടക്ക ടിക്കറ്റിനായി ബി.സി.സി.ഐ ശ്രമിച്ചത്. എന്നാല്‍ ഇത് ലഭിക്കാതെ വന്നതോടെ മടക്കയാത്ര വൈകുകയാണ്
Also Read