Times Kerala

അറ്റലാന്റയ്ക്ക് സാന്‍സിരോയില്‍ ചാമ്ബ്യന്‍സ് ലീഗ് കളിക്കാം

 
അറ്റലാന്റയ്ക്ക് സാന്‍സിരോയില്‍ ചാമ്ബ്യന്‍സ് ലീഗ് കളിക്കാം

ഇറ്റാലിയന്‍ ക്ലബായ അറ്റലാന്റ തങ്ങളുടെ ചാമ്ബ്യന്‍സ് ലീഗ് ഹോം മത്സരങ്ങള്‍ സാന്‍സിരോയില്‍ കളിക്കും. മിലാന്‍ ടീമുകളുടെ ഹോ സ്റ്റേഡിയമായ സാന്‍സിരോയില്‍ തങ്ങളുടെ ചാമ്ബ്യന്‍സ് ലീഗ് ഹോം മത്സരങ്ങള്‍ കളിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ അറ്റലാന്റ അപേക്ഷിച്ചു എങ്കിലും എ സി മിലാന്‍ ഈ അപേക്ഷ അംഗീകരിച്ചിരുന്നില്ല. എ സി മിലാനെ മറികടന്നു കൊണ്ടായിരു‌ന്നു അറ്റലാന്റ ചാമ്ബ്യന്‍സ് ലീഗ് യോഗ്യത ഇത്തവണ നേടിയത്.

Related Topics

Share this story