അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി മുതല്‍ കുറഞ്ഞ ചെലവില്‍. സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസ് 50 മുതല്‍ 94% വരെയാണ് കുറച്ചത്. നിക്ഷേപം ആകര്‍ഷിക്കുകയും ബിസിനസ് ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന മന്ത്രിസഭാ തീരുമാനപ്രകാരമാണ് നിരക്ക് കുറച്ചത്. ഇതനുസരിച്ച് 145 സേവനങ്ങളുടെയും 128 ഇടപാടുകളുടെയും നിരക്കാണ് കുറച്ചിരിക്കുന്നതെന്ന് മനുഷ്യവിഭവ സ്വദേശിവല്‍കരണ മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാകുന്ന തസ്ഹീല്‍, തദ്ബീര്‍, തൌജീഹ്, തവഖുഫ് തുടങ്ങിയ സേവന കേന്ദ്രങ്ങളിലൂടെയാണ് ഇളവ് നടപ്പാക്കുക. തൊഴില്‍ വൈദഗ്ധ്യവും വൈവിധ്യവും ജീവനക്കാരുടെ എണ്ണവും കമ്ബനിയുടെ നിലവാരവും അനുസരിച്ച് കമ്ബനികളെ തരംതിരിച്ചതിനാല്‍ ബന്ധപ്പെട്ട കമ്ബനികള്‍ക്ക് നിലവിലുള്ള ഫീസില്‍ ആനുപാതിക ഇളവ് ലഭിക്കുക.
Also Read