ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തായ ഇന്ത്യയുടെ അടുത്ത മത്സരം വെസ്റ്റിന്‍ഡീസിനെതിരെയാണ്. ഓഗസ്റ്റില്‍ ആരംഭിക്കുന്ന വെസ്റ്റിന്‍ഡീസ് പര്യടനത്തിനായുള്ള തയ്യാറെടുപ്പിലാകും ഇനി ഇന്ത്യ. രണ്ടു ടെസ്റ്റുകളും, മൂന്ന് ടി20 മത്സരങ്ങളും, മൂന്ന് ഏകദിന മത്സരങ്ങളുമാണ് വിന്‍ഡീസ് പര്യടനത്തില്‍ ഉള്ളത് . പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മയാകും നയിക്കുക. വിരാട് കോഹ്‌ലിക്ക് വിശ്രമം കൊടുക്കാന്‍ ആയിരിക്കും സാധ്യത. ലോകകപ്പില്‍ ഏറ്റ തോല്‍വി ഈ പര്യടനം ജയിച്ച് മാറ്റിയെ മതിയാകു.
പര്യടനത്തിനുള്ള ടീമിനെ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധോണി ഈ പര്യടനത്തില്‍ ഉണ്ടാകുമൊ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ പര്യടനത്തില്‍ യുവ താരങ്ങള്‍ക്കാകും അവസരം കൊടുക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ എന്നിവര്‍ക്ക് അവസരം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.