Times Kerala

ഇന്ഗ്ലണ്ടിന്‌ പിന്തുണയുമായി ഷുഐബ് അക്തര്‍

 
ഇന്ഗ്ലണ്ടിന്‌ പിന്തുണയുമായി ഷുഐബ് അക്തര്‍

ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായ ടീം ഇന്ത്യയെ പാകിസ്ഥാനിലെ പല മുന്‍ താരങ്ങളും കളിയാക്കി രംഗത്ത് വന്നിരുന്നു. പാകിസ്ഥാനെ സെമിയില്‍ എത്തിക്കാതിരിക്കാന്‍ ഇന്ത്യ ശ്രമിച്ചിരുന്നു വെന്നു അതിനുള്ള ശിക്ഷ ആണ് ഇപ്പോള്‍ ലഭിച്ചതെന്നും പറഞ്ഞ് പല മുന്‍ താരങ്ങളും സന്തോഷം പങ്കുവച്ചിരുന്നു. വഖാര്‍ യൂനിസ്, ബാസിത് അലി എന്നിവരാണ് പരസ്യമായി ആഹ്ലാദ പ്രകടനങ്ങളുമായി രംഗത്ത് വന്നത്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്ഥമായി ഇന്ത്യയ്ക്ക് പിന്തുണയുമായി പാകിസ്ഥാന്‍ മുന്‍ പേസര്‍ ഷുഐബ് അക്തര്‍ രംഗത്തെത്തിയിരുന്നു.

സെമിഫൈനലില്‍ തോറ്റ ഇന്ത്യയെ ആരും വിമര്ശിക്കരുതെന്നാണ് അക്തര്‍ പറഞ്ഞത്. ഇന്ത്യ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവരെ അതില്‍ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സെമിഫൈനല്‍ മത്സരത്തില്‍ ജഡേജ നടത്തിയ പ്രകടനം വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

Related Topics

Share this story