Times Kerala

സഞ്ജയ് ബാംഗരറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച്‌ സ്ഥാനത്ത് നിന്ന് നീക്കിയേക്കും

 
സഞ്ജയ് ബാംഗരറിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച്‌ സ്ഥാനത്ത് നിന്ന് നീക്കിയേക്കും

ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യയുടെ തോല്‍വി ടീമിലും, പരിശീലന ടീമിലും വന്‍ അഴിച്ചുപണിക് സാധ്യത. ലോകകപ്പ് ജയിക്കേണ്ടി ഇരുന്ന ടീം സെമിഫൈനലില്‍ തോറ്റത് പരിശീലനത്തിന്റെ കുറവുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ കോച്ചായ രവി ശാസ്ത്രിയുടെ കീഴിലുള്ള എല്ലാ സപ്പോര്‍ട്ടിംഗിനെ പുറത്താക്കാന്‍ ആണ് സാധ്യത. മുഖ്യമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് പരിശീലകനായ സഞ്ജയ് ബാംഗരറിനെ പുറത്താക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന തീരുമാനം.

ബാറ്റിങ്ങില്‍ ഇന്ത്യയുടെ പരിശീലനം വളരെ മോശമാണെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തിയിരിക്കുന്നത്. ഫീല്‍ഡിംഗ് കോച്ചടക്കമുള്ളവരും പുറത്താകുമെന്നാണ് റിപ്പോര്‍ട്ട്. പുറത്താക്കുന്ന കാര്യത്തില്‍ വിരാട് കൊഹ്‌ലിയുടെയും , രോഹിത് ശര്മയുടെയും നിര്‍ദ്ദേശങ്ങള്‍ തേടും. കൂടാതെ ചില തരണങ്ങളെയും പുറത്താക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ രവിശാസ്ത്രിയുടെയും, അദ്ദേഹത്തിന്റെ കീഴിലുള്ള ആളുകളുടെയും കരാര്‍ അവസാനിച്ചെങ്കിലും 45 ദിവസംകൂടി കരാര്‍ നീട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ 45 ദിവസത്തിന് ശേഷമായിരിക്കും പുതിയ അഴിച്ചുപണികള്‍ നടത്തുക.

Related Topics

Share this story