Times Kerala

ഡല്‍ഹിയില്‍ ഡീസല്‍ ഓട്ടോറിക്ഷ ഇല്ല;പീഡനക്കേസില്‍ പ്രതിയെ കോടതി വെറുതെ വിട്ടു

 

ന്യൂഡല്‍ഹി : തെളിവുകളിലെ വൈരുദ്ധ്യം കാരണം ബലാത്സംഗക്കേസ് പ്രതിയെ ഡല്‍ഹി ഹൈക്കോടതി വെറുതെ വിട്ടു. 2014 മെയ് ഒന്നാം തീയതി ബഹദുര്‍ഗയില്‍ നിന്ന് ജിടി കര്‍ണല്‍ റോഡ് ബൈപ്പാസിലേക്ക് ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് ഓട്ടോ ഡ്രൈവര്‍ മയക്കുമരുന്ന് കലര്‍ന്ന പാനീയം കുടിക്കാന്‍ നല്‍കിയെന്നും ഇത് കുടിച്ചതോടെ അബോധാവസ്ഥയിലായ യുവതിയെ വിജനമായ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നുമായിരുന്നു കേസ്. ഹരിയാനാ രജിസ്‌ട്രേഷനിലുള്ള ഡീസല്‍ ഓട്ടോയില്‍വച്ചാണ് തന്നെ പീടിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതെന്നും രണ്ട് കുട്ടികളുടെ അമ്മകൂടിയേ യുവതി പരാതിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഈ പരാതിയില്‍ പൊരുത്തക്കേട് തോന്നിയ കോടതി ഡല്‍ഹിയില്‍ ഡീസല്‍ ഓട്ടോ നിരോധിക്കപ്പെട്ട താണെന്ന് നിരീക്ഷിച്ചു. മാത്രമല്ല ഹരിയാന രജിസ്‌ട്രേഷന്‍ ഓട്ടോയ്ക്ക് യുവതിയുടെ പരാതിയില്‍ പറയുന്ന സ്ഥലത്ത് ഓടുവാനുള്ള അനുവാദവുമില്ല.

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ യുവതി പറഞ്ഞതുപോലെ ബലാല്‍കാരശ്രമത്തിന്റെ ഭാഗമായുണ്ടാകുന്ന അടയാളങ്ങളോ. പരിക്കുകാളോ ഇല്ല , മാത്രമല്ല സംഭവം നടന്നുവെന്ന് പറയപ്പെടുന്നയുടനെ പരാതി നല്‍കിയപ്പോള്‍ പ്രതിയുടെ പേര് എങ്ങനെ മനസിലായെന്നും കോടതി അത്ഭുതം പ്രകടിപ്പിച്ചു. കോടതി പരിശോധിച്ച ഒരു ചിത്രത്തില്‍ ആരോപണമുന്നയിച്ച യുവതിക്കൊപ്പം നില്‍ക്കുന്ന ഒരു വ്യക്തിക്ക് ആരോപണവിധേയനുമായി സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നതായും കോടതി കണ്ടെത്തി.

പ്രതി നല്‍കിയെന്ന് പറയപ്പെടുന്ന പാനീയം യുവതി കുടിക്കുകയുണ്ടായി. അതോടെ അര്‍ദ്ധബോധാവസ്ഥയിലായെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ സംഭവം നടന്നതിനുശേഷം നടന്ന വൈദ്യപരിശോധനയില്‍ ഇങ്ങനെ അര്‍ദ്ധബോധാവസ്ഥയില്‍ എത്തിയതിന്റെ യാതൊരു സൂചനകളും ഉണ്ടായിരുന്നില്ലെന്നും നിരീക്ഷിച്ചു.

Related Topics

Share this story