Times Kerala

അമേരിക്കക്കെതിരെ ആഞ്ഞടിച്ച്‌ ഇറാന്‍ വിദേശമന്ത്രി ജവാദ് സരീഫ്

 
അമേരിക്കക്കെതിരെ ആഞ്ഞടിച്ച്‌ ഇറാന്‍ വിദേശമന്ത്രി ജവാദ് സരീഫ്

ടെഹ്റാന്‍: അമേരിക്കക്കെതിരെ ആഞ്ഞടിച്ച്‌ ഇറാന്‍ വിദേശമന്ത്രി ജവാദ് സരീഫ്. ലോക രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്ഥാനം കഴിഞ്ഞുവെന്ന് ജവാദ് സരീഫ്. അതേസമയം, ബ്രിട്ടന്‍ തടഞ്ഞ് വെച്ച ഇറാന്റെ എണ്ണക്കപ്പലിലെ ക്യാപ്റ്റനെ ജിബ്രാള്‍ട്ടര്‍ പോലീസ് അറസ്റ്റ് ചെയ്തു.

ടെഹ്റാനില്‍ നടന്ന ഇറാന്‍ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് ജവാദ് സരീഫ് അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്. ഇറാന്റെ ആണവശേഷികള്‍ക്കെതിരെ എല്ലാവര്‍ക്കും യോജിച്ച ഒരു തീരുമാനമെടുക്കാന്‍ അമേരിക്കക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. അതിനാല്‍ ലോക രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്ഥാനം കഴിഞ്ഞെന്നും ഇറാന്‍ ആഭ്യന്തരമന്ത്രി ജവാദ് സരീഫ് പറഞ്ഞു. ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അടിയന്തരയോഗത്തില്‍ ഇറാനെതിരെ ഒരു വരി പോലും എഴുതാന്‍ അമേരിക്കക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Topics

Share this story