Times Kerala

കാറുകള്‍ വൃത്തിയാക്കാതെ പൊടിപിടിച്ച്‌ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

 
കാറുകള്‍ വൃത്തിയാക്കാതെ പൊടിപിടിച്ച്‌ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: കാറുകള്‍ വൃത്തിയാക്കാതെ പൊടിപിടിച്ച്‌ പൊതുനിരത്തില്‍ പാര്‍ക്ക് ചെയ്താല്‍ പിഴയടയ്ക്കേണ്ടിവരുമെന്ന് ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. കാറുകള്‍ കഴുകാതെ ദീര്‍ഘനാള്‍ വഴിയോരങ്ങളില്‍ കിടക്കുന്നത് നഗരത്തിന്റെ ഭംഗിയെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുനിസിപ്പാലിറ്റി കര്‍ശന നടപടി.

വാഹനങ്ങള്‍ വൃത്തിയാക്കാത്തവര്‍ അതിന്റെ പേരില്‍ 500 ദിര്‍ഹം (ഏകദേശം പതിനായിരത്തോളം ഇന്ത്യന്‍ രൂപ) പിഴ നല്‍കേണ്ടിവരും. പൊടിയും അഴുക്കും പുരണ്ട് കിടക്കുന്ന വാഹനങ്ങളും തകരാറിലായി ദീര്‍ഘനാളുകള്‍ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും കണ്ടെത്താന്‍ മുനിസിപ്പാലിറ്റി ജീവനക്കാര്‍ പരിശോധന തുടങ്ങും.

Related Topics

Share this story