Times Kerala

പുതിയ സീസണായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ ജേഴ്സി എത്തി!

 
പുതിയ സീസണായുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവേ ജേഴ്സി എത്തി!

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് 2019-20 സീസണായി ഒരുക്കുന്ന പുതിയ എവേ ജേഴ്സി ഔദ്യോഗികമായി പുറത്തിറക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് നഗരത്തെ പ്രതിനിധീകരിക്കുന്ന ഗോള്‍ഡന്‍ കിറ്റാണ് പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന പിങ്ക് എവേ ജേഴ്സിക്ക് പകരമാണ് ഈ ഗോള്‍ഡന്‍ ജേഴ്സി. അഡിഡാസ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഇന്ന് മുതല്‍ അഡിഡാസിന്റെ സ്റ്റോറുകളില്‍ കിറ്റുകള്‍ ലഭ്യമാകും. പ്രീ സീസണ്‍ ടൂറില്‍ ആകും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആദ്യമായി കിറ്റ് അണിയുക.

Related Topics

Share this story