Times Kerala

അറുപത്തി നാല് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ സ്ത്രീയെ ജയില്‍ മോചിതയാക്കുന്നു

 
അറുപത്തി നാല് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ സ്ത്രീയെ ജയില്‍ മോചിതയാക്കുന്നു

ലണ്ടന്‍: അറുപത്തി നാല് കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ സ്ത്രീയെ ജയില്‍ മോചിതയാക്കുന്നു. ഇംഗ്ലണ്ടിലെ ഡിവോണ്‍ നഗരത്തെ സംഭവത്തില്‍ പ്രതിയായ വനേസ ജോര്‍ജ്ജിനെയാണ് ഒമ്ബതുവര്‍ഷത്തെ തടവിന് ശേഷം മോചിപ്പിക്കുന്നത്.

രണ്ടു മുതല്‍ അഞ്ചു വരെ പ്രായമുള്ള 64 കുട്ടികളെയാണ് വനേസ പീഡിപ്പിച്ചത്. നിലവില്‍ വനേസ ആളുകള്‍ക്ക് അപകടകാരിയല്ലെന്നാണ് ജയില്‍ അധികൃതരുടെ കണ്ടെത്തല്‍. അതിനാല്‍ ഇവരെ പുറത്ത് വിടുന്നതില്‍ തെറ്റില്ലെന്ന പരോള്‍ ബോര്‍ഡ് റിപ്പോര്‍ട്ട് അനുസരിച്ച്‌ സെപ്തംബറില്‍ വനേസ ജയില്‍ മോചിതയാവും. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇവരെ മോചിപ്പിക്കുന്നത്.

നേരത്തെ പലതവണ വനേസയുടെ പരോള്‍ ആവശ്യം തള്ളിയിരുന്നു. വനേസയുടെ ജയില്‍മോചന വിവരം പുറത്തുവന്നതോടെ മുന്‍ ഭര്‍ത്താവ് ആന്‍ഡ്രൂവിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഡേ കെയര്‍ നടത്തിപ്പുകാരിയായിരുന്ന വനേസ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വിവരം ഏറെ വൈകിയാണ് പുറത്ത് വന്നത്. പീഡനവിവരം പുറത്ത് വന്നതിന് പിന്നാലെ ഭര്‍ത്താവ് ഇവരില്‍ നിന്ന് വിവാഹ മോചനം നേടി. വനേസയുടെ രണ്ടുപെണ്‍മക്കളും പീഡന വിവരമറിഞ്ഞു ഇവരെ തള്ളിപ്പറഞ്ഞിരുന്നു.

Related Topics

Share this story