Times Kerala

ആ​ദ്യ ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി ഇന്ന് മ​ക്ക​യി​ലേ​ക്ക് നീ​ങ്ങും

 
ആ​ദ്യ ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി ഇന്ന് മ​ക്ക​യി​ലേ​ക്ക് നീ​ങ്ങും

മ​ദീ​ന: ജൂ​ലൈ നാ​ലി​ന് മ​ദീ​ന​യി​ലി​റ​ങ്ങി​യ ആ​ദ്യ ഇ​ന്ത്യ​ന്‍ ഹ​ജ്ജ് സം​ഘം മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന് മ​ക്ക​യി​ലേ​ക്ക് നീ​ങ്ങും. ഡ​ല്‍ഹി​യി​ല്‍നി​ന്ന് എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ലെ​ത്തി​യ 420 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഒ​മ്ബ​തു ബ​സു​ക​ളി​ലാ​യി മ​ക്ക​യി​ലേ​ക്ക് പോ​വു​ന്ന​ത്.

തീ​ര്‍​ഥാ​ട​ക​രി​ല്‍ അ​ധി​ക​പേ​രും ആ​ഗ്ര അ​ലീ​ഗ​ഢ്​ സ്വ​ദേ​ശി​ക​ളാ​ണ്. പ​റ​യ​ത്ത​ക്ക പ്ര​യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ എ​ട്ട് ദി​വ​സ​ത്തെ മ​ദീ​ന സ​ന്ദ​ര്‍ശ​നം പൂ​ര്‍ത്തി​യാ​ക്കി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍. നാ​ലാം തീ​യ​തി ര​ണ്ടാം വി​മാ​ന​ത്തി​ല്‍ വ​ന്ന സം​ഘ​വും വെ​ള്ളി​യാ​ഴ്​​ച​ത​ന്നെ മ​ക്ക​യി​ലേ​ക്ക് തി​രി​ക്കും.
ഏ​ഴാം തീ​യ​തി മു​ത​ല്‍ തു​ട​ങ്ങി​യ മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ മ​ദീ​ന സ​ന്ദ​ര്‍ശ​നവും പു​രോ​ഗ​മി​ക്കു​ന്നു. 20ാം തീ​യ​തി​യാ​ണ് കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള അ​വ​സാ​ന ഹ​ജ്ജ് വി​മാ​നം. വ്യാ​ഴാ​ഴ്​​ച വ​ന്ന അ​വ​സാ​ന വി​മാ​ന​ത്തി​ലെ ഹാ​ജി​മാ​രു​ടെ താ​മ​സം മ​ര്‍ക​സി​യ​ക്ക് പു​റ​ത്താ​ണ്. ബാ​ബു​സ്സ​ലാ​മി​ലെ പാ​ല​ത്തി​ന​ടു​ത്തു​ള്ള ബു​ര്‍ജ് മു​ക്താ​റ ബി​ല്‍ഡി​ങ്​ കി​ങ്​ ഫെെ​സ​ല്‍ റോ​ഡി​ന​ഭി​മു​ഖ​മാ​യാ​ണ് ഇ​വ​ര്‍​ക്ക്​ താ​മ​സം.

മ​ല​യാ​ളി ഹാ​ജി​മാ​രു​ടെ സം​ഘം 15ാം തീ​യ​തി മു​ത​ല്‍ മ​ക്ക​യി​ലേ​ക്ക് നീ​ങ്ങി​ത്തു​ട​ങ്ങും. ക​ന​ത്ത ചൂ​ടി​ന് നേ​രി​യ ശ​മ​നം അ​നു​ഭ​വ​പ്പെ​ട്ടു​ തു​ട​ങ്ങി​യ​ത് ഹാ​ജി​മാ​ര്‍ക്ക് ആ​ശ്വാ​സ​മാ​വു​ന്നു​ണ്ട്.

Related Topics

Share this story