Times Kerala

ലുകാകുവിന് 85 മില്യണ്‍ വിലയിട്ട് മാഞ്ചസ്റ്റര്‍.!!

 
ലുകാകുവിന് 85 മില്യണ്‍ വിലയിട്ട് മാഞ്ചസ്റ്റര്‍.!!

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ താല്പര്യം പ്രകടിപ്പിച്ച ബെല്‍ജിയന്‍ സ്ട്രൈക്കര്‍ റൊമേലു ലുകാകുവിനെ സ്വന്തമാക്കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് ഇന്റര്‍ മിലാന്‍ ഔദ്യോഗികമായി അറിയിച്ചു. ഇന്ന് ഇംഗ്ലണ്ടില്‍ എത്തിയ ഇന്റര്‍ മിലാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്ലബ് ബോര്‍ഡുമായി ചര്‍ച്ചകള്‍ നടത്തി. ഇത് രണ്ട് മികച്ച ക്ലബുകള്‍ തമ്മിലുള്ള ആദ്യ ചര്‍ച്ചയാണെന്ന് ഇന്റര്‍ മിലാന്‍ അറിയിച്ചു.

ഉടന്‍ തന്നെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ലുകാകുവിനെ സ്വന്തമാക്കാന്‍ ആണ് ഇന്റര്‍ ശ്രമിക്കുന്നത്. തങ്ങള്‍ ചര്‍ച്ച നടത്തുന്ന താരങ്ങള്‍ ഒക്കെ കോണ്ടെ ആവശ്യപ്പെട്ട താരങ്ങളാണെന്നും അവരെ ഒക്കെ സ്വന്തമാക്കുമെന്നും ഇന്റര്‍ അറിയിച്ചു. 85 മില്യണോളമാണ് ലുകാലുവിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇട്ടിരിക്കുന്ന വില. അത് നല്‍കാന്‍ ഇന്റര്‍ മിലാന്‍ തയ്യാറാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അടുത്ത കാലത്തായി ഫോമില്‍ അല്ലായെങ്കിലും ബെല്‍ജിയത്തിനായി ഗംഭീര ഫോമില്‍ തന്നെ ലുകാകു കളിക്കുന്നുണ്ട്.

നേരത്തെ ഇറ്റലിയില്‍ കളിക്കാന്‍ ആഗ്രഹമുണ്ട് എന്ന് ലുകാകു തന്നെ പറഞ്ഞിരുന്നു. ഇക്കാര്‍ഡിയെ വിറ്റു കൊണ്ട് ലുകാകുവിനെ ക്ലബിന്റെ ഒന്നാം സ്ട്രൈക്കര്‍ ആക്കാന്‍ ആണ് ഇന്റര്‍ മിലാന്‍ ശ്രമിക്കുന്നത്.

Related Topics

Share this story