Nature

പുതിയ വി വേരിയന്റ് മോഡല്‍ അവതരിപ്പിച്ച്‌ ഹോണ്ട

ഹോണ്ടയുടെ ക്രോസ് ഓവര്‍ മോഡലായ ഡബ്ല്യുആര്‍വിയിലേക്ക് ഒരംഗം കൂടി കടന്നുവരുന്നു . എസ്, വിഎക്‌സ് എന്നീ വേരിയന്റുകള്‍ക്കൊപ്പം’ വി’ എന്ന വേരിയന്റാണ് നിരത്തുകളില്‍ ഇറക്കാന് പോകുന്നത് . 9.95 ലക്ഷം രൂപയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില.

ഡബ്ല്യുആര്‍-വിയുടെ എസ്, വിഎക്‌സ് എന്നീ വേരിയന്റുകള്‍ക്ക് നടുവിലാണ് വി വേരിയന്റ് സ്ഥാനം പിടിച്ചിരിക്കുന്നത് . എന്നാല്‍, ഉയര്‍ന്ന പതിപ്പില്‍ നല്‍കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ഈ വാഹനം എത്തിച്ചിരിക്കുന്നത്.

എല്‍ഇഡി ഹെഡ്‌ലാമ്ബ്, ഡിആര്‍എല്ലും, ഫോഗ് ലാമ്ബ്, സില്‍വല്‍ സ്‌കിഡ് പ്ലേറ്റ് എന്നിവ മുന്‍ഭാഗങ്ങളില്‍ പുതുമ നല്‍കും . ഇതിനൊപ്പം ടേണ്‍ ഇന്റിക്കേറ്ററുള്ള റിയര്‍വ്യൂ മിറര്‍, ക്രോമിയം ആവരണമുള്ള ഡോര്‍ ഹാന്‍ഡില്‍, 16 ഇഞ്ച് അലോയി വീലുകള്‍ എന്നിവയാണ് എക്‌സ്റ്റീരിയര്‍ അലങ്കരിക്കുന്നത്. ബ്ലാക്ക്-സില്‍വര്‍ ഫിനീഷിങ്ങാണ് ഇന്റീരിയറിന്. ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍, പുഷ് സ്റ്റോപ്പ് സ്റ്റാര്‍ട്ട് സംവിധാനം , ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ എന്നിവയാണ് ഇതിന്റെ സവിശേഷതകള്‍.

You might also like