മുംബൈ: എസ്ബിഐക്ക് പിന്നാലെ പുതുതലമുറ ബാങ്കായ ആക്സിസ് ബാങ്കും സേവിങ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് കുറച്ചു. 50 ലക്ഷം രൂപ വരെയുള്ള സേവിങ്സ് നിക്ഷേപങ്ങള്‍ക്ക് ഇനി 3.5 ശതമാനം പലിശയേ ലഭിക്കൂ. അര കോടിയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് പലിശ നേരത്തെ ഉണ്ടായിരുന്ന പോലെ നാല് ശതമാനമായി തുടരും.
ജൂലൈ 31നാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ പലിശ നിരക്ക് 3.5 ശതമാനമാക്കി കുറച്ചത്. ഇരു ബാങ്കുകളുടെയും ചുവടു പിടിച്ച് മറ്റുള്ളവരും പലിശ നിരക്ക് ഉടനെ കുറച്ചേക്കുമെന്നാണ് സൂചന.

Comments are closed.