Times Kerala

ബഹ്​റൈനും റിപബ്ലിക് ഓഫ്​ റൊമാനിയയും തമ്മിലുള്ള ആദ്യ രാഷ്​ട്രീയ തല കൂടിയാലോചന യോഗം നടന്നു

 
ബഹ്​റൈനും റിപബ്ലിക് ഓഫ്​ റൊമാനിയയും തമ്മിലുള്ള ആദ്യ രാഷ്​ട്രീയ തല കൂടിയാലോചന യോഗം നടന്നു

മനാമ: ബഹ്​റൈനും റിപബ്ലിക് ഓഫ്​ റൊമാനിയയും തമ്മിലുള്ള ആദ്യ രാഷ്​ട്രീയ തല കൂടിയാലോചന യോഗം നടന്നു. ബുക്കാറെസ്​റ്റില്‍ നടന്ന യോഗത്തിന് ബഹ്​റൈന്‍ വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി (അന്താരാഷ്​ട്ര) ഡോ.ശൈഖ്​ അബ്​ദുല്ല ബിന്‍ അഹ്​മദ്​ ആല്‍ ഖലീഫ, റൊമാനിയ സ്​റ്റേറ്റ്​ കാര്യ സെക്രട്ടറി മോണിക്ക ഗോര്‍ഗിത എന്നിവര്‍ നേതൃത്വം നല്‍കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്​പര സഹകരണം വ്യാപിപ്പിക്കുന്നതി​​െന്‍റ പ്രാധാന്യത്തെക്കുറിച്ചും എല്ലാ​േമഖലകളിലും യോജിപ്പുകളിലൂടെ മുന്നോട്ട്​ പോകുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. മേഖലയിലെ സമീപകാല സംഭവങ്ങളും അന്താരാഷ്​ട്ര വികസനപ്രശ്​നങ്ങളും ഭീകരതക്കും തീവ്രവാദത്തിനും എതിരായ പോരാട്ടത്തെക്കുറിച്ച​ും ഇരുരാജ്യത്തെയും പ്രതിനിധികള്‍ ഒരേസ്വരത്തില്‍ ചര്‍ച്ച ചെയ്​തു.

Related Topics

Share this story