Times Kerala

നടിയെ ആക്രമിച്ച കേസ്;സംവിധായകന്‍ വൈശാഖിന്‍റെ മൊഴിയെടുക്കുന്നു

 

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ അന്വേഷണസംഘം സംവിധായകനായ വൈശാഖിന്റെ മൊഴിയെടുത്തു. വൈശാഖ് സംവിധാനം ചെയ്ത ദിലീപ് ചിത്രം സൗണ്ട്‌തോമ എന്ന സിനിമയെക്കുറിച്ച് പള്‍സര്‍ സുനിയുടേതെന്ന് കരുതുന്ന കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘം സംവിധായകനോട് വിവരങ്ങള്‍ തേടുന്നത്.തെളിവുകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സിനിമയുടെ സെറ്റില്‍ ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ഒന്നിച്ചുള്ള സാന്നിദ്ധ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.നേരത്തേ സുനി ദിലീപിനായി ജയിലില്‍ നിന്നും എഴുതിയതെന്ന് കരുതുന്ന കത്തില്‍ ‘സൗണ്ട് തോമ’ മുതല്‍ ‘ജോര്‍ജേ്ജട്ടന്‍സ് പൂരം’ വരെയുള്ള സിനിമയുടെ കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരമാണ് പോലീസ് തേടുന്നത്. ിലീപ് ഹൈക്കോടതിയില്‍ ഇന്ന് പുതിയ ജാമ്യാപേക്ഷ സമര്‍പ്പിക്കാനിരിക്കെ അന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

Related Topics

Share this story