ബര്‍മിംഗ്ഹാം: ലോകകപ്പില്‍ എം എസ് ധോണിയുടെ പുറത്താകലിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ കെട്ടടങ്ങും മുൻപ് വീണ്ടും അംപയറിംഗ് മണ്ടത്തരം. ഇംഗ്ലണ്ട്- ഓസ്ട്രേലിയ രണ്ടാം സെമിയിലാണ് വീണ്ടും വിവാദം. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഇംഗ്ലീഷ് ഓപ്പണര്‍ ജാസന്‍ റോയ്യാണ് അംപയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായത്.
ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ ഫൈന്‍ ലെഗിലേക്ക് കളിക്കാനായിരുന്നു റോയ്യുടെ ശ്രമം. പന്ത് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി കൈപ്പിടിയിലൊതുക്കിയെങ്കിലും ബാറ്റിലുരസിയിരുന്നില്ല. എന്നാല്‍ അംപയര്‍ ഔട്ട് വിധിച്ചു. ഡിആര്‍എസ് ആവശ്യപ്പെടാന്‍ ഇംഗ്ലണ്ടിന് അവസരം ബാക്കിയുണ്ടായിരുന്നില്ല. പുറത്താകുമ്പോള്‍ 65 പന്തില്‍ 85 റണ്‍സാണ് റോയ് നേടിയത്. അംപയര്‍മാരോട് പ്രതിഷേധം അറിയിച്ചായിരുന്നു റോയ്യുടെ മടക്കം.