Times Kerala

മാലിയുടെ താരമായ യൂസുഫ് കോനെയെ ലിയോണ്‍ സ്വന്തമാക്കി

 
മാലിയുടെ താരമായ യൂസുഫ് കോനെയെ ലിയോണ്‍ സ്വന്തമാക്കി

മാലിയുടെ താരമായ യൂസുഫ് കോനെയെ ലിയോണ്‍ സ്വന്തമാക്കി. ഫ്രഞ്ച് ക്ലബായ ലില്ലെയില്‍ നിന്നാണ് യൂസുഫിനെ ലിയോണ്‍ റാഞ്ചിയത്. ഈ സീസണില്‍ ലില്ലെയില്‍ നിന്ന് ലിയോണ്‍ വാങ്ങുന്ന രണ്ടാമത്തെ താരമാണ് കോനെ. നേരത്തെ മെന്‍ഡസിനെയും ലിയോണ്‍ ലില്ലെയില്‍ നിന്ന് വാങ്ങിയിരുന്നു. അവസാന അഞ്ചു സീസണായി ലില്ലെയുടെ ഒപ്പം ഉള്ള താരമാണ് കോനെ.

കഴിഞ്ഞ സീസണില്‍ റെയിംസില്‍ ലോണടിസ്ഥാനത്തില്‍ കളിച്ച കോനെ അവിടെ ഇരുപതോളം ലീഗ് മത്സരങ്ങള്‍ കളിച്ചിരുന്നു. ലെഫ്റ്റ് ബാക്കായ താരം മാലി ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യവുമാണ്. ഇപ്പോള്‍ നടക്കുന്ന ആഫ്രിക്കന്‍ നാഷണ്‍സ് കപ്പിലും മാലി ടീമില്‍ കോനെ ഉണ്ടായിരുന്നു.

Related Topics

Share this story