Times Kerala

ഓഹരി വിപണിയിലും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു

 

മുംബൈ: ഓഹരികള്‍, മ്യൂച്വല്‍ഫണ്ടുകള്‍ എന്നിവയുടെ ഇടപാടുകള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഓഹരി വിപണികളില്‍ നടക്കുന്ന ഇടപാടുകളില്‍ ആധാര്‍ നിര്‍ബന്ധമാക്കാനാണ് ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ നീക്കം. ഇതുവഴി കള്ളപ്പണം വിപണിയിലേക്ക് ഒഴുകുന്നത് തടയാമെന്നാണ് കണക്ക് കൂട്ടല്‍.

പാന്‍കാര്‍ഡ് ഓഹരി വിപണിയിലേക്കുള്ള കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാന്‍ പര്യാപ്തമല്ലെന്ന വിലയിരുത്തലാണ് സെബി നടത്തുന്നത്. ഈ സാഹചര്യത്തില്‍ ആധാര്‍ ഓഹരി ഇടപാടുകള്‍ക്ക് നിര്‍ബന്ധമാക്കാനുള്ള നീക്കം ആരംഭിച്ചതെന്ന് സെബിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Topics

Share this story