മട്ടന്നൂർ: നഗരസഭയുടെ അഞ്ചാമതു ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ജയം. വോട്ടെടുപ്പ് നടന്ന 35 വാർഡുകളിൽ 23 ഇടത്ത് എൽഡിഫും ഏഴിടത്ത് യുഡിഎഫും ജയിച്ചു. ഇതോടെ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തുകയായിരുന്നു. അഞ്ചാം തവണയാണ് എല്‍ഡിഎഫ് അധികാരത്തിലെത്തുന്നത്. കൊറോറ, എളത്തൂർ, കീച്ചേരി, ആണിക്കേരി, കല്ലൂർ, കുഴിക്കൽ, പെരിഞ്ചേരി, ദേവർകാട്, കാര, നെല്ലൂന്നി എന്നിവിടങ്ങളിലാണ് എൽഎഡിഎഫ് ജയിച്ചത്. തിരഞ്ഞെടുപ്പിൽ 82.91% ആയിരുന്നു പോളിങ്. 112 സ്ഥാനാർഥികളാണ് മൽസര രംഗത്തുണ്ടായിരുന്നത്.അതേസമയം, ആഹ്ലാദ പ്രകടനത്തിനു പൊലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ ജനങ്ങൾ കൂടി നിൽക്കുന്നത് ഒഴിവാക്കും. ശക്തമായ പൊലീസ് സുരക്ഷ ഒരുക്കും. റോഡിൽ പടക്കം പൊട്ടിക്കാനോ ഗതാഗതം തടസ്സപ്പെടുത്താനോ പാടില്ലെന്നു പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Comments are closed.