Times Kerala

ഒരു പുതിയ താരത്തെ കൂടെ ടീമില്‍ എത്തിച്ചു അത്ലറ്റിക്കോ മാഡ്രിഡ്

 
ഒരു പുതിയ താരത്തെ കൂടെ ടീമില്‍ എത്തിച്ചു അത്ലറ്റിക്കോ മാഡ്രിഡ്

ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരങ്ങളെ വാങ്ങിക്കൂട്ടുന്ന അത്ലറ്റിക്കോ മാഡ്രിഡ് ഒരു പുതിയ താരത്തെ കൂടെ ടീമില്‍ എത്തിച്ചു. സെര്‍ബിയയുടെ യുവ സ്ട്രൈക്കര്‍ ഇവാന്‍ സാപോഞ്ചിക് അത്ലറ്റിക്കോ മാഡ്രിഡുമായി കരാറില്‍ എത്തിയത്. 21കാരനായ താരം ബെന്‍ഫികയില്‍ നിന്നാണ് മാഡ്രിഡിലേക്ക് എത്തുന്നത്. മൂന്നു വര്‍ഷത്തെ കരാര്‍ താരം ഒപ്പുവെച്ചു.

മുമ്ബ് സെര്‍ബിയക്ക് ഒപ്പം അണ്ടര്‍ 20 ലോകകപ്പ് നേടിയ താരമാണ് ഇവാന്‍. കഴിഞ്ഞ സീസണില്‍ ബെന്‍ഫികയുടെ യുവ ടീമിനു വേണ്ടി കളിച്ച സപാഞ്ചികോ ആറു ഗോളുകള്‍ നേടിയിരുന്നു. മുമ്ബ് പാര്‍തിസന്‍ ബെല്‍ഗ്രേഡ്, സുക്ടെ വരെഗെം എന്നീ ക്ലബുകള്‍ക്കായും ഇവാന്‍ കളിച്ചിട്ടുണ്ട്. അത്ലറ്റിക്കോ മാഡ്രിഡിന്റെ ആറാം സൈനിങ്ങാണിത്. നേരത്തെ ഹെക്ടര്‍ ഹെരേര, മാര്‍കോസ് യൊറന്റെ, ഫെലിപ്പെ, ഫെലിക്സ്, ലോഡി എന്നിവരെയും അത്ലറ്റിക്കോ മാഡ്രിഡ് സൈന്‍ ചെയ്തിരുന്നു.

Related Topics

Share this story