Times Kerala

ബാഴ്സലോണയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ വിക്ടര്‍ വാല്‍ഡേസ് തിരികെ ബാഴ്സലോണയില്‍ എത്തുന്നു

 
ബാഴ്സലോണയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ വിക്ടര്‍ വാല്‍ഡേസ് തിരികെ ബാഴ്സലോണയില്‍ എത്തുന്നു

ബാഴ്സലോണയുടെ ഇതിഹാസ ഗോള്‍ കീപ്പര്‍ വിക്ടര്‍ വാല്‍ഡേസ് തിരികെ ബാഴ്സലോണയില്‍ എത്തുന്നു. ബാഴ്സലോണയിലെ അക്കാദമി കോച്ചായാണ് വാല്‍ഡെസ് തിരിച്ചുവരാന്‍ പോകുന്നത്. വാല്‍ഡെസും ക്ലബുമായി ഇതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടത്തികൊണ്ടിരിക്കുകയാണ്. ബാഴ്സലോണയുടെ ജുവനൈല്‍ എ ടീമിനെയോ, ജുവനൈല്‍ ബി ടീമിനെയോ ആകും വാല്‍ഡെസ് പരിശീലിപ്പിക്കുക.

37കാരനായ വാല്‍ഡെസ് കഴിഞ്ഞ സീസണു മുമ്ബാണ് വിരമിച്ചത്. ബാഴ്സലോണയില്‍ 1992 മുതല്‍ ഉള്ള താരമാണ് വാല്‍ഡെസ്. ക്ലബിനൊപ്പം 400ല്‍ അധികം മത്സരങ്ങള്‍ കളിച്ച വാല്‍ഡെസ് നിരവധി കിരീടങ്ങളും ബാഴ്സലോണക്ക് ഒപ്പം നേടിയിട്ടുണ്ട്.

Related Topics

Share this story