Times Kerala

ലോകകപ്പ് 2019: ഇംഗ്ലണ്ടോ, കിവീസോ? ലോഡ്‌സില്‍ പിറക്കാനിരിക്കുന്നത് പുതിയ ചരിത്രം.!

 
ലോകകപ്പ് 2019: ഇംഗ്ലണ്ടോ, കിവീസോ? ലോഡ്‌സില്‍ പിറക്കാനിരിക്കുന്നത് പുതിയ ചരിത്രം.!

ലോകകപ്പില്‍ രണ്ട് സെമി പോരാട്ടങ്ങളും അവസാനിച്ചപ്പോള്‍ ഇത്തവണ ലോകകപ്പിന് പുതിയ അവകാശികള്‍ ഉണ്ടാകുമെന്ന് ഉറപ്പായി. ആദ്യസെമിയില്‍ ഇന്ത്യയെ പരാജയപ്പെടുത്തി കിവീസ് ഫൈനല്‍ ടിക്കറ്റ് നേടിയപ്പോള്‍ ഇന്നലെ മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയെ തകര്‍ത്താണ് കരുത്തരായ ഇംഗ്ലണ്ട് ഫൈനല്‍ യോഗ്യത നേടിയത്. ഇതുവരെ ലോകകപ്പ് കിരീടം നേടിയിട്ടില്ലാത്ത ടീമുകളാണ് ഇംഗ്ലണ്ടും ന്യൂസീലന്‍ഡും. ഇംഗ്ലണ്ടിനിത് നാലാം ലോകകപ്പ് ഫൈനലാണ്. ന്യൂസീലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ഫൈനലും. 1979, 1987,1992 വര്‍ഷങ്ങളില്‍ ഫൈനല്‍ കളിച്ച ഇംഗ്ലണ്ടിന് ഒരിക്കലും ജയിക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ ആദ്യമായി ഫൈനല്‍ കളിച്ച ന്യൂസീലന്‍ഡ് ആകട്ടെ, ഓസ്‌ട്രേലിയയോടു തോല്‍ക്കുകയും ചെയ്തു. ഇന്നലെ ഓസീസ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 107 പന്ത് ശേഷിക്കെയാണ് വിജയതീരമണിഞ്ഞത്. 1992-ന് ശേഷം ഇംഗ്ലണ്ടിന്റെ ആദ്യ ഫൈനലാണിത്.

Related Topics

Share this story