Times Kerala

റെനോ ട്രൈബര്‍: ബുക്കിങ് അടുത്ത അഴിച്ച മുതല്‍

 
റെനോ ട്രൈബര്‍: ബുക്കിങ് അടുത്ത അഴിച്ച മുതല്‍

ചുരുക്കം കാലം കൊണ്ട് ഇന്ത്യന്‍ വിപണിയില്‍ നല്ല സ്ഥാനം നേടിയെടുത്ത കമ്ബനി ആണ് റെനോ. പുതിയ എംപിവിയുമായി അവര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുമാകയാണ്. റെനോ ട്രൈബര്‍ എന്ന്പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റ ബുക്കിങ് അടുത്താഴ്ച്ച മുതല്‍ ആരംഭിക്കും. മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ ആണ് വണ്ടിക്ക് ഉള്ളത്. 4.4 ലക്ഷം രൂപ മുതല്‍ 5.8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില

ഏഴ് സീറ്റര്‍ ഉള്ള വാഹനം 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഓട്ടോമാറ്റിക്കും, മാനുവല്‍ ഓപ്‌ഷന്‍സ് ഉള്ള വാഹനത്തിന് അഞ്ച് സ്പീഡ് ആണ് ഉള്ളത്. റിവേഴ്‌സ് സെന്‍സറിങ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, മുന്നില്‍ ഇരട്ട എയര്‍ ബാഗുകള്‍, സ്പീഡ് വാണിംഗ് സംവിധാനം എന്നിവയും ട്രൈബറിന് ഉണ്ട്.

Related Topics

Share this story