ദുബായ്: ദുബായില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ ഉത്തരവായി. ദുബായി കോടതി ആണ് ഉത്തരവ് ഇറക്കിയത്. 2 ലക്ഷം ദിര്‍ഹം ആണ് നഷ്ടപരിഹാരമായി ലഭിക്കുന്നത്. ജൂണ്‍ ആറിനാണ് അപകടം നടന്നത്. അശ്രദ്ധമായി വാഹനമോടിച്ചത് കൊണ്ടാണ് അപകടം സംഭവിച്ചത്. ദിശാസൂചിക ശ്രദ്ധിയ്ക്കാതെ ബസ്സോടിച്ചതാണ് അപകടത്തിനിടയാക്കിയത് ഈദ് അവധി ആഘോഷിച്ച് ഒമാനില്‍ നിന്ന് ദുബായിലേയ്ക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ 17 പേരാണ് മരിച്ചത്, അതില്‍ 11 പേര്‍ ഇന്ത്യക്കാരായിരുന്നു. ബസ്സില്‍ മൊത്തം 31 യാത്രക്കാര്‍ ഉണ്ടായിരുന്നു. വാഹനമോടിച്ച ഡ്രൈവര്‍ക്ക് ഏഴ് വര്‍ഷം തടവിന് കോടതി വിധിച്ചു. അതിനു ശേഷം ഇയാളെ നാടുകടത്തും. 11 ഇന്ത്യക്കാരില്‍ ഏഴ് പേര്‍ മലയാളികള്‍ ആയിരുന്നു.