Times Kerala

സുഭാഷ് സിംഗ് ഇനി റിയല്‍ കാശ്മീരില്‍

 
സുഭാഷ് സിംഗ് ഇനി റിയല്‍ കാശ്മീരില്‍

മണിപ്പൂരി വിങറായ സുഭാഷ് സിംഗ് ഇനി റിയല്‍ കാശ്മീരില്‍ കളിക്കും. നെരോകയുടെ താരമായിരുന്ന സുബ്ജാഷിഷിനെ റിയല്‍ കാശ്മീര്‍ സൈന്‍ ചെയ്തിരിക്കുകയാണ്. 29കാരനായ താരത്തെ ഒരു വര്‍ഷത്തെ കരാറിലാണ് റിയല്‍ കാശ്മീര്‍ സൈന്‍ ചെയ്തത്. മുമ്ബ് സായി മണിപ്പൂര്‍, ഈസ്റ്റേണ്‍ സ്പോര്‍ടിംഗ് യൂണിയന്‍ എന്നീ ക്ലബുകളിലൂടെ വളര്‍ന്നു വന്ന താരമാണ് സുഭാഷ്.

ഈസ്റ്റ് ബംഗാള്‍, സാല്‍ഗോക്കര്‍, പൂനെ എഫ് സി, ഷില്ലോങ് ലജോങ് എന്നീ ക്ലബുകളിലായിരുന്നു നെരോകയില്‍ എത്തും മുമ്ബ് സുഭാഷ് കളിച്ചിരുന്നത്. ഐ എസ് എല്ലില്‍ മുംബൈ സിറ്റിക്കായും സുഭാഷ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ നെരോകയ്ക്കായി 28 മത്സരങ്ങള്‍ കളിച്ച താരം നാലു ഗോളുകളും നാല് അസിസ്റ്റും നേടിയിരുന്നു.

Related Topics

Share this story