Times Kerala

ധോണിയെ താരത്തിന്റെ വഴിക്ക് വിടാന്‍ അപേക്ഷിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

 
ധോണിയെ താരത്തിന്റെ വഴിക്ക് വിടാന്‍ അപേക്ഷിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള ഊഹാപോഹങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കെ ധോണിയെ താരത്തിന്റെ വഴിക്ക് വിടാന്‍ അപേക്ഷിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. എല്ലാവരും ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകളെ ബഹുമാനിക്കണമെന്നും സച്ചിന്‍ പറഞ്ഞു. ന്യൂസിലാന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ തോറ്റ് ഇന്ത്യ പുറത്തായതോടെ ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചേക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ക്രിക്കറ്റില്‍ നിന്ന് വിരമിക്കുക എന്നത് ധോണിയുടെ വ്യക്തിപരമായ കാര്യമാണെന്നും ധോണിക്ക് അതിനുള്ള ഇടം നല്‍കുകയും ധോണിയുടെ തീരുമാനത്തെ ബഹുമാനിക്കുകയും വേണമെന്നും സച്ചിന്‍ പറഞ്ഞു. താരത്തിന്റെ വിരമിക്കലിനെ പറ്റി ഊഹാപോഹങ്ങള്‍ പരത്തുന്നതിന് പകരം ഇന്ത്യന്‍ ക്രിക്കറ്റിന് ധോണി നല്‍കിയ സംഭാവനകളെ ബഹുമാനിക്കണമെന്നും ഇന്ത്യന്‍ ഇതിഹാസം പറഞ്ഞു.

ധോണിയെ പോലെ ഒരു കരിയര്‍ വേറെ ആര്‍ക്കും ഇല്ലെന്നും ധോണിക്ക് കിട്ടുന്ന സപ്പോര്‍ട്ടും വിശ്വാസവും ധോണി ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളുടെ ഫലമാണെന്നും സച്ചിന്‍ പറഞ്ഞു. ആരാധകര്‍ ഇപ്പോഴും താരത്തില്‍ വിശ്വസിച്ചിരുന്നെന്നും ധോണി പുറത്താവുന്നത് വരെ ഇന്ത്യക്ക് ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

അതെ സമയം ഇതുവരെ ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിനെ പറ്റി പ്രതികരിച്ചിട്ടില്ല. ഇന്നലെ മത്സര ശേഷം പത്രലേഖകരെ കണ്ട സമയത്ത് ധോണി തന്നോട് വിരമിക്കലിനെ പറ്റി ഒന്നും സൂചിപ്പിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി വ്യക്തമാക്കിയിരുന്നു.

Related Topics

Share this story