Times Kerala

ഇനി കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍ കീപ്പിംഗ് അക്കാദമിയും

 
ഇനി കേരള ബ്ലാസ്റ്റേഴ്സിന് ഗോള്‍ കീപ്പിംഗ് അക്കാദമിയും

കേരളത്തിലെ ഫുട്ബോളിനെ മുന്നോട്ട് കൊണ്ടു പോകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഗോള്‍കീപ്പിംഗ് അക്കാദമി തുടങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചി കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന അക്കാദമി മികച്ച ഗോള്‍കീപ്പര്‍മാരെ വളര്‍ത്തി കൊണ്ടു വരുന്നതിലും ഒപ്പം ഇപ്പോള്‍ ഉള്ള ഗോള്‍കീപ്പര്‍മാര്‍ക്ക് വിദഗ്ദ്ധ പരിശീലനം നല്‍കുന്നതുമാണ് ലക്ഷ്യമിടുന്നത്.

ഇപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സ് സീനിയര്‍ ടീമിനും റിസേര്‍വ് ടീമിനും വേണ്ടിയാകും ഈ അക്കാദമി പ്രവര്‍ത്തിക്കുക. സമീപഭാവിയില്‍ തന്നെ അക്കാദമി തലങ്ങളിലേക്കും ഇത് വ്യാപിക്കും. കേരള ബ്ലാസ്റ്റേഴ്സ് ഇതിനായി ഗോള്‍കീപ്പിംഗ് ഇതിഹാസം ബറിഡ്ജിനെ ഗോള്‍ കീപ്പിംഗ് കണ്‍സള്‍ട്ടെന്റ് കോച്ചായി കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. യൂറോപ്യന്‍ ഫുട്ബോളില്‍ നീണ്ട 30 വര്‍ഷത്തോളം മികച്ച ഗോള്‍ കീപ്പറായി നിലനിന്നിരുന്ന ഇംഗ്ലീഷ് താരമാണ് ജോണ്‍ ബറിഡ്ജ്. 67കാരനായ ബറിഡ്ജ് പല പ്രമുഖ ഗോള്‍കീപ്പര്‍മാരെയും മുമ്ബ് പരിശീലിപ്പിച്ചിട്ടുണ്ട്.

ഒമാന്‍ ദേശീയ ടീമിന്റെ പരിശീലക സംഘത്തിന്റെ ഭാഗമായിരിക്കെ അലി അല്‍ ഹാബ്സിയുടെ ടാലന്റ് മനസ്സിലാക്കിയത് ബറിഡ്ജ് ആയിരുന്നു. അദ്ദേഹം തന്നെയാണ് അല്‍ ഹബ്സിയുടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള വരവിന് വഴി തെളിയിച്ചതും. ടിം ഫ്ലവര്‍, പോള്‍ റോബിന്‍സണ്‍ തുടങ്ങിയ പ്രമുഖ ഗോള്‍കീപ്പര്‍മാരും ബറിഡ്ജിന് കീഴില്‍ പരിശീലനം നേടിയിട്ടുണ്ട്.

Related Topics

Share this story