Times Kerala

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ നൈജീരിയ ആഫ്രിക്കന്‍ നാഷണ്‍സ് കപ്പ് സെമി ഫൈനലില്‍

 
ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ നൈജീരിയ ആഫ്രിക്കന്‍ നാഷണ്‍സ് കപ്പ് സെമി ഫൈനലില്‍

ആഫ്രിക്കന്‍ നാഷണ്‍സ് കപ്പിന്റെ സെമിയിലേക്ക് നൈജിരിയ എത്തി. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാണ് നൈജീരിയ സെമിയിലേക്ക് കടന്നത്. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു നൈജീരിയയുടെ വിജയം.

ഈജിപ്തിനെ അട്ടിമറിച്ച്‌ ക്വാര്‍ട്ടറില്‍ എത്തിയ ദക്ഷിണാഫ്രിക്ക നൈജീരിയയെയും ഞെട്ടിച്ചു. അവസാന നിമിഷ ഗോളിലായിരുന്നു നൈജീരിയ വിജയിച്ചത്.

കളി മികച്ച രീതിയില്‍ തുടങ്ങിയ നൈജീരിയ 27ആം മിനുട്ടില്‍ ചുക്വീസിയിലൂടെ ലീഡ് എടുത്തു. പക്ഷെ അതിനു ശേഷം പക്വതയോടെ കളിച്ച ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരികെ വന്നു. 71ആം മിനുട്ടില്‍ ദക്ഷിണാഫ്രിക്കയുടെ സമനില ഗോള്‍ വന്നു.

സുംഗു ആയിരുന്നു ഗോള്‍ നേടിയത്. പിന്നീടും ദക്ഷിണാഫ്രിക്ക തന്നെ കളി നിയന്ത്രിച്ചെങ്കിലും അവസാന നിമിഷം നൈജീരിയ വിജയ ഗോള്‍ നേടി. ട്രൂസ്റ്റ് ഇകോങ് ആയിരുന്നു വിജയ ഗോള്‍ നേടിയത്. ഐവറി കോസ്റ്റും അള്‍ജീരിയയും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സെമിയില്‍ നൈജീരിയ നേരിടുക.

Related Topics

Share this story