Times Kerala

ഓസീസ് താരത്തിന്റെ ഹെല്‍മറ്റ് തെറുപ്പിച്ച്‌ ആര്‍ച്ചറുടെ ബൗണ്‍സര്‍

 
ഓസീസ് താരത്തിന്റെ ഹെല്‍മറ്റ് തെറുപ്പിച്ച്‌ ആര്‍ച്ചറുടെ ബൗണ്‍സര്‍

ലോകകപ്പ് സെമിയില്‍ ആസ്ട്രേലിയന്‍ താരം അലക്സ് ക്യാരിയുടെ ഹെല്‍മെറ്റ് തെറുപ്പിച്ച്‌ ഇംഗ്ലണ്ടിന്റെ ജോഫ്രാ ആര്‍ച്ചറുടെ വെടിക്കെട്ട് ബൗണ്‍സര്‍. പന്ത് കൊണ്ട ആസ്ട്രേലിയന്‍ താരത്തിന്റെ താടിക്ക് വലിയ മുറിവ് ഉണ്ടാവുകയും ചെയ്തു. പരിക്കേറ്റ താരം വലിയ ബാന്‍ഡേജുമായാണ് തന്റെ ഇന്നിംഗ്സ് പൂര്‍ത്തിയാക്കിയത്.

അഞ്ചാമതായിറങ്ങിയ ക്യാരി സ്റ്റീവന്‍ സ്മിത്തിനൊപ്പം ആസ്ട്രേലിയയുടെ സ്കോറ് ഉയര്‍ത്താന്‍ സഹായിച്ചു. സ്മിത്തിനൊപ്പം പൊരുതിക്കളിച്ച താരം 46 റണ്‍സെടുത്താണ് കളിയവസാനിപ്പിച്ചത്. ആദില്‍ റാഷിദാണ് പരിക്കേറ്റ ക്യാരിയുടെ വിക്കറ്റ് വീഴ്ത്തിയത്. സ്മിത്തിന്റെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ ആസ്ട്രേലിയ 223 റണ്‍സ് എന്ന മാന്യമായ സ്കോര്‍ നേടി.

Related Topics

Share this story