Chem 2019 June

കങ്കണ മാപ്പ് പറയണം, ഇല്ലെങ്കിൽ ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവർത്തകർ

ബോളിവുഡ് താരം കങ്കണ റണാവത്ത് മാപ്പ് പറഞ്ഞില്ലെങ്കിൽ ബഹിഷ്കരിക്കുമെന്ന് മാധ്യമപ്രവർത്തകർ. നിർമാതാവ് എക്ത കപൂറിനോടാണ് മാധ്യമപ്രവർത്തകർ ഇക്കാര്യം വ്യക്തമാക്കിയത്. കങ്കണയുടെ പുതിയ ചിത്രം ജഡ്ജ്മെന്‍റൽ ഹെ ക്യാ നിർമിക്കുന്നത് എക്തയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവർത്തകരോട് കങ്കണ തട്ടിക്കയറിയത്.

കഴിഞ്ഞ ഞായറാഴ്ച മുംബൈയിൽ നടന്ന ചടങ്ങിനിടെ മാധ്യമപ്രവർത്തകനായ ജസ്റ്റിൻ റാവുവാണ് മണികർണികയ്ക്ക് വേണ്ട പ്രമോഷൻ ലഭിക്കാതിരിക്കാൻ കാരണമെന്ന് കങ്കണ ആരോപിച്ചത്. റാവു ഇത് നിരാകരിച്ചെങ്കിലും കങ്കണ വളരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇതിനെ തുടർന്നാണ് മാധ്യമപ്രവർത്തകരുടെ സംഘടന കങ്കണയോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടത്.

എന്നാൽ കങ്കണ മാപ്പ് പറയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രം റിലീസ് ചെയ്യാനിരിക്കെ നായികയ്ക്ക് മാധ്യമങ്ങൾ വിലക്കേർപ്പെടുത്തുന്നത് ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Loading...
You might also like

Leave A Reply

Your email address will not be published.