Chem 2019 June

ഓഹരി വിപണിക്ക് കനത്ത തിരിച്ചടിയായി കേന്ദ്ര ബജറ്റ്; വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്​ 2000 കോടി രൂപ

മുംബൈ: കേന്ദ്രബജറ്റില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക്​ ഏര്‍പ്പെടുത്തിയ അധിക സര്‍ ചാര്‍ജ്​ ഇന്ത്യന്‍ ഓഹരി വിപണിക്ക്​ തിരിച്ചടിയായി. വിദേശനിക്ഷേപകര്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ വിപണിയില്‍ നിന്ന്​ പിന്‍വലിച്ചത്​ 2000 കോടി രൂപ​.

വിദേശ പോര്‍ട്ടിഫോളിയോ നിക്ഷേപകരും വിദേശ ഇന്‍സ്​റ്റിറ്റ്യൂഷനല്‍ നിക്ഷേപകരുമാണ്​ വന്‍ തുക പിന്‍വലിച്ചത്​. വ്യക്​തികള്‍ക്ക്​ പുറമേ ട്രസ്​റ്റുകള്‍ക്കും അധിക സര്‍ ചാര്‍ജ്​ ബാധകമാണ്​. ഇതാണ്​ വിദേശ നിക്ഷേപകരെ വിപണിയില്‍ നിന്ന്​ പിന്നോട്ട്​ വലിക്കുന്നത്​. ​

അസോസിയേഷന്‍ ഓഫ്​ ​പേഴ്​സണ്‍ എന്ന രീതിയിലാണ്​ ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ പണം ഇറക്കുന്നത്​. ഇത്തരക്കാര്‍ക്ക്​ കേന്ദ്രബജറ്റില്‍ നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച സര്‍ചാര്‍ജ്​ ബാധകമാവും. ഇതോടെ ഇന്ത്യന്‍ വിപണിയില്‍ പണമിറക്കാനുള്ള വിദേശ നിക്ഷേപകരുടെ താല്‍പര്യം കുറയുകയായിരുന്നു.

അതേസമയം, ഒരു കമ്ബനി സ്ഥാപിച്ചാണ്​ ഇന്ത്യന്‍ വിപണിയില്‍ വിദേശ നിക്ഷേപകര്‍ നിക്ഷേപം നടത്തുന്നതെങ്കില്‍ അധിക സര്‍ചാര്‍ജ്​ ബാധകമാവില്ലെന്ന്​ സാമ്ബത്തിക വിദഗ്​ധര്‍ ചൂണ്ടിക്കാട്ടുന്നു.

Loading...
You might also like

Leave A Reply

Your email address will not be published.