Chem 2019 June

ചൈനയിലെ ശതകോടീശ്വരന്‍ ബാലപീഡന കേസില്‍ അറസ്റ്റില്‍

ബീജിങ്: ചൈനയിലെ ശതകോടീശ്വരന്‍ ബാലപീഡന കേസില്‍ അറസ്റ്റില്‍. ചൈനയില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്യൂച്വര്‍ ലാന്റ് ഡവലപ്മെന്റ് ഹോള്‍ഡിംഗ്സ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാനാണ് പിടിയിലായത്.

ഫോര്‍ബ്‌സ് പട്ടിക പ്രകാരം ലോകത്തെ 478ാമത്തെയും ഏഷ്യയിലെ 108ാമത്തെയും ധനികനായ വാങ് സെന്‍ഹുവയാണ് ബാലപീഡന കേസില്‍ അറസ്റ്റിലായത്. 2019 ലെ കണക്ക് പ്രകാരം 420 കോടി യുഎസ് ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്ബാദ്യം.

ഇദ്ദേഹത്തിനൊപ്പം സൂ (Zhou) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പീഡനത്തിന് ഇരയായ ബാലികയുടെ അമ്മയാണ് പരാതി നല്‍കിയത്. തന്റെ മകളെ സൂ സിയാങ്സു പ്രവിശ്യയില്‍ നിന്ന് ഷാങ്‌ഹായിയിലേക്ക് തട്ടിക്കൊണ്ടുപോയെന്നും വാങ്ങിനൊപ്പം ചേര്‍ന്ന് പീഡിപ്പിച്ചെന്നുമാണ് പരാതി.
കേസില്‍ ജൂലൈ ഒന്നിനാണ് വാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ രണ്ടിന് സൂ പോലീസില്‍ കീഴടങ്ങുകയായിരുന്നു. കേസന്വേഷിക്കുന്ന അധികൃതര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്ന് വാങ്ങിന്റെ കമ്ബനി ഔദ്യോഗിക വെബ്സൈറ്റിലൂടെ പറഞ്ഞു.

Loading...
You might also like

Leave A Reply

Your email address will not be published.