Times Kerala

കശ്മീരിലെ പുല്‍വാമയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

 

ശ്രീനഗര്‍: കശ്മീരിലെ പുല്‍വാമയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് നടന്ന മേഖലയില്‍ നിന്നാണ് മൂന്ന് മൃതദേഹങ്ങളും കണ്ടെത്തിയിട്ടുള്ളതെന്നും ഇവര്‍ സാക്കിര്‍ മുസ ഗ്രൂപ്പില്‍ പെട്ടവരാണെന്നും പൊലീസ് അറിയിച്ചു. ഇവരുടെ പക്കല്‍ നിന്നും രണ്ട് എകെ 47 തോക്കുകളും ഒരു പിസ്റ്റളും കണ്ടെത്തിയിട്ടുണ്ടെന്നും കശ്മീര്‍ ഐജി മുനീര്‍ ഖാന്‍ അറിയിച്ചു.

Related Topics

Share this story