Nature

കടബാധ്യത; സ്വത്തുക്കൾ വിൽക്കാനൊരുങ്ങി അനിൽ അംബാനി

ന്യൂഡല്‍ഹി: റിലയന്‍സ്​ കമ്യൂണിക്കേഷന്റെ കടബാധ്യത തീര്‍ക്കാനായി 21,700 കോടി രൂപയുടെ സ്വത്ത് വില്‍ക്കാനൊരുങ്ങി അനില്‍ അംബാനി. റോഡ്​ മുതല്‍ റേഡിയോ സ്​റ്റേഷന്‍ വരെയുള്ള റിലയന്‍സ്​ കമ്യൂണിക്കേഷന്‍െറ സ്വത്തുക്കളാണ്​ വില്‍പനക്ക്​ വെച്ചിരിക്കുന്നത്​.

റിലയന്‍സ്​ ഇന്‍ഫ്രാസ്​ട്രക്​ചറിന്​ കീഴിലുള്ള 9,000 കോടിയുടെ റോഡ്​ പ്രൊജക്​ടുകള്‍, 1200 കോടിയുടെ റേഡിയോ സ്​റ്റേഷന്‍, 11,500 കോടിയുടെ ഫിനാന്‍ഷ്യല്‍ ബിസിനസ്​ എന്നിവയാണ്​ വിറ്റഴിക്കുന്നത്​.

കഴിഞ്ഞ 15 മാസത്തിനിടെ ആസ്​തി വില്‍പന നടത്തി 35,000 കോടിയുടെ കടബാധ്യത റിലയന്‍സ്​ തീര്‍ത്തിരുന്നു. റിലയന്‍സ്​ കമ്യൂണിക്കേഷന്‍െറ കീഴിലുള്ള കമ്ബനികളുടെ നിലവിലുള്ള കടബാധ്യത 93,900 കോടിയാണ്​.

You might also like

Comments are closed.