Nature

1000 കിലോമീറ്റര്‍ റേഞ്ച് ഉറപ്പുനല്‍കി പുതിയ ഹ്യൂണ്ടായ് നെക്‌സോ

രാജ്യത്തെ നിരത്തുകളില്‍ സമ്ബൂര്‍ണ ഇലക്‌ട്രിക്ക് വാഹനങ്ങളെന്ന കേന്ദ്ര സര്‍ക്കാര്‍ സ്വപ്‍നങ്ങള്‍ക്ക് കരുത്തുപകരുകയാണ് ഹ്യുണ്ടായിയുടെ പുതിയ നെക്‌സോ. 1000 കിലോമീറ്റര്‍ മൈലേജ് ഉറപ്പുനല്‍കുന്ന ഫ്യുവല്‍സെല്‍ (എഫ്‌സിവി) കാറായ നെക്‌സോ ഇന്ത്യയില്‍ ഇറക്കാനാണ് ഹ്യുണ്ടായിയുടെ ലക്ഷ്യം .

ബാറ്ററിക്ക് പകരം ഫ്യൂവല്‍ സെല്‍ ഉപയോഗിക്കുന്ന ഇലക്‌ട്രിക് വാഹനങ്ങളാണ് എഫ്‌സിവി എന്നറിയപ്പെടുന്നത്. ഫ്യൂവല്‍ സെല്ലാണ് വാഹനത്തിലെ ഇലക്‌ട്രിക് മോട്ടോറിന് വൈദ്യുതി നല്‍കുന്നത്. വൈദ്യുതരാസ സെല്ലായ ഫ്യൂവല്‍ സെല്‍ ഇന്ധനത്തിലെ രാസോര്‍ജ്ജത്തെ വൈദ്യുതിയാക്കി മാറ്റും. 2021-ഓടെ നെക്സോ ഇന്ത്യന്‍ നിറത്തില്‍ ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ .

You might also like

Comments are closed.