Nature

ഡുക്കാട്ടിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കളായ ഡുക്കാട്ടിയുടെ പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു . സ്റ്റാന്റേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 മോഡലിന്റെ കൂടുതല്‍ ഓഫ് റോഡറായ വകഭേദമാണ് പുതിയ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോ. ഡുക്കാട്ടി റെഡ്, സാന്റ് എന്നീ രണ്ട് കളറുകളിലാണ് പുറത്തിറങ്ങിയിരിക്കുന്നത് . റെഡ്ഡിന് 19.99 ലക്ഷം രൂപയും സാന്റ് കളര്‍ ഓപ്ഷന് 20.23 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ട്വിന്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, വലിയ വിന്‍ഡ്‌സ്‌ക്രീന്‍, 5 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സ്‌റ്റെപ്പ്ഡ് സീറ്റ്, വലിയ ഫ്യുവല്‍ ടാങ്ക്, സിംഗിള്‍ സൈഡ് മൗണ്ടഡ് എക്‌സ്‌ഹോസ്റ്റ് എന്നിവ മള്‍ട്ടിസ്ട്രാഡ 1260 എന്‍ഡൂറോയുടെ സവിശേഷതകളാണ് .

You might also like

Comments are closed.