Nature

കാണാതായ 57കാരനെ വളര്‍ത്ത് നായ്ക്കള്‍ തന്നെ ഭക്ഷിച്ചതാണെന്ന് പോലീസ് കണ്ടെത്തൽ; ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ.!

ന്യൂയോര്‍ക്ക്: കാണാതായ 57കാരനെ വളര്‍ത്ത് നായ്ക്കള്‍ തന്നെ ഭക്ഷിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അമേരിക്കയിലെ ടെക്‌സാസിലെ താമസക്കാരനായ ഫ്രെഡി മാക്ക് എന്നയാളെയാണ് വളര്‍ത്ത് നായ്കള്‍ കടിച്ചുകീറി ഭക്ഷിച്ചത്. എന്നാല്‍ 18 വളര്‍ത്തുനായ്ക്കളും ഇയാളെ കൊന്ന് ഭക്ഷിച്ചതാണോ എന്ന കാര്യത്തില്‍ വ്യ്ക്തതയില്ലെന്നും പോലീസ് പറയുന്നു. ടെക്‌സാസിലെ വീനസില്‍ ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം ഉണ്ടായത്, അതുകൊണ്ടു തന്നെ സംഭവത്തിൽ ദൃസാക്ഷികളും ഇല്ല.

തന്റെ 18 വളര്‍ത്ത് നായകള്‍ക്കൊപ്പമായിരുന്നു കൊല്ലപ്പെട്ട ഫ്രെഡിയുടെ താമസം. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കളെ കാണാനായി പുറത്ത് പോകും. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഫ്രെഡിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് എത്തി വീട്ടില്‍ കയറി പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും വളര്‍ത്തു നായകള്‍ സമ്മതിച്ചില്ല.

അന്വേഷണത്തിന്റെ ഭാഗമായി ഫ്രഡിയുടെ ബന്ധുക്കളെയും സമീപപ്രദേശത്ത് താമസിക്കുന്നവരെയും പോലീസ് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ ഫ്രെഡിയുടെ വീട്ട് വളപ്പില്‍ നിന്നും മനുഷ്യന്റെ എല്ലും ശരീരാവശിഷ്ടങ്ങളും പോലീസിന് ലഭിച്ചു. ഇത് ശേഖരിച്ച് പോലീസ് ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു. ഇതിന് പിന്നാലെ നായകളുടെ വിസര്‍ജ്യത്തില്‍ നിന്നും മനുഷ്യന്റെ തലമുടി കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച എല്ലിന്‍ കഷ്ണങ്ങളുടെ ഡിഎന്‍എ പരിശോധന ഫലവും പുറത്തെത്തി. ഇതോടെ വളര്‍ത്ത് നായ്ക്കള്‍ ഫ്രെഡിയെ ഭക്ഷിച്ചെന്ന നിഗമനത്തില്‍ പോലീസ് എത്തി.

അതേസമയം വളര്‍ത്ത് നായ്ക്കള്‍ ഫ്രെഡിയെ കൊന്ന് തിന്നതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. ചിലപ്പോള്‍ സ്വാഭാവികമായി മരണപ്പെട്ട ഫ്രെഡിയുടെ മൃതദേഹം നായ്ക്കള്‍ ഭക്ഷിച്ചതാവാമെന്നും പോലീസ് പറയുന്നു. ഫ്രെഡിയുടെ 18 നായ്ക്കളില്‍ രണ്ട് എണ്ണത്തിനെ മറ്റ് നായ്ക്കള്‍ കൊന്ന് ഭക്ഷിച്ചിരുന്നു. ഫ്രെഡിയുടെ വീട്ടിലുണ്ടായിരുന്ന 16 നായകളെയും പോലീസ് പിടിച്ചെടുത്തു. ഇതില്‍ 13 എണ്ണത്തിനെ ദയവധത്തിന് വിധേയമാക്കാനാണ് തീരുമാനം.

You might also like

Comments are closed.