Chem 2019 June

കൊളസ്ട്രോളിനേ പിടിച്ചു കെട്ടാൻ വെളുത്തുള്ളിയും ബട്ടർ ഫ്രൂട്ടും

കൊളസ്ടോൾ കുറയ്ക്കാൻ നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണങ്ങൾക്ക് ആകും. തക്കാളി, ചീര, ക്യാരറ്റ്, വെളുത്തുള്ളി, ബട്ടർ ഫ്രൂട്ട്, ഓട്സ് എന്നിവ അത്യുത്തമം. എന്താണ്‌ ബട്ടർ? ഫ്രൂട്ട് നമ്മുടെ കടകളിൽ പലപ്പോഴും ആർക്കും വേണ്ടാതെ കിടക്കുന്ന ഒരു പഴമാണിത്. ഇംഗ്ലീഷിൽ അവോക്കാഡാ എന്നു പറയും. ഇത് സ്ഥിരമായി കഴിച്ചാൽ കൊളസ്ട്രോൾ കുറയും എന്നു മാത്രമല്ല അധിക ഉപയോഗം ലോ കൊളസ്ട്രോൾ ഉണ്ടാക്കുകയും ചെയ്യും. ബട്ടർ ഫ്രൂട്ട് മരങ്ങളും കൃഷിയും ധാരാളം കേരളത്തിൽ ഉണ്ട്. ഈ പഴത്തിന്‌ മനമോ, മധുരമോ പ്രത്യേക രുചിയോ ഒന്നും ഇല്ല. അതുകൊണ്ട് തന്നെ ആർക്കും ഇത് വേണ്ട. ബട്ടർ ഫ്രൂട്ട് മരങ്ങൾ സ്വന്തമായുള്ളവർ പോലും അത് ഉപയോഗിക്കുന്നില്ല. വെറുതേ പഴുത്ത് ചീഞ്ഞ് നശിക്കുന്നു.ബട്ടർ ഫ്രൂട്ട് ബ്രഡിന്റെ കൂടത്തിൽ ജാമായി ഉപയോഗിക്കാം. പാലിനൊപ്പം ചേർത്ത് മിക്സിയിൽ അരച്ചാൽ അതി വിശിഷ്ടമായ ജ്യൂസായി.അസാലഡിനൊപ്പം അരിഞ്ഞിടൂ..സാലഡിന്റെ മടുപ്പിക്കുന്ന പച്ചപ്പ് രുചി മാറികിട്ടും.

യൂറോപ്യന്മാരുടെ ഏറ്റവും പ്രിയ പഴമാണിത്. പാശ്ചാത്യ മാർകറ്റിൽ ഒരു പഴത്തിന്റെ വില 300-500 രൂപവരെ വരും. അതായത് ഏറ്റവും വിലയുള്ള വി.ഐ.പി പഴം. അതാണ്‌ നമ്മൾ പഴുത്ത് നശിപ്പിച്ച് കളയുന്നത്. ദൈവം തന്ന വരമാണ്‌ ബട്ടർ ഫ്രൂട്ട് എന്നാണ്‌ പാശ്ചാത്യർ പറയുന്നത്. സീറോ ഷുഗർ, കാർബോ ഹൈഡ്രേറ്റ് എന്നീ പ്റ്റത്യേകതകൾ കൂടി ഇതിനുണ്ട്.ഇതില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ സൈറ്റോസ്റ്റിറോള്‍ കൊളസ്‌ട്രോള്‍ 15 ശതമാനം കുറയ്ക്കാന്‍ സഹായിക്കും.ഇത്രമാത്രം കൊളസ്ട്രോൾ കുറയ്ക്കുന്ന ഒരു പഴവും ലോകത്തിലില്ലത്രേ..ചീയിച്ചു കളയാത് ഇന്നു തന്നെ കഴിക്കാൻ തുടങ്ങുക.

വെളുത്തുള്ളി കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നല്ലൊരു ഭക്ഷണമാണ്. ഇതിലെ ബീറ്റാ ഗ്ലൂക്കാന്‍ എന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ വലിച്ചെടുക്കാന്‍ സഹായിക്കുംവെളുത്തുള്ളി കറികളിൽ എണ്ണയിൽ വരട്ടി ഉപയോഗിക്കുമ്പോൾ അതിന്റെ ഗുണം പോകും. കറികൾ പാകം ചെയ്ത് കഴിഞ്ഞ് ചതച്ച വെളുത്തുള്ളി മീതേ തൂളുക. സാധാരണ ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ പകുതി മതിയാകും. നല്ല മണവും സ്വാദും കിട്ടുകയും ചെയ്യും. വെളുത്തുള്ള് ചെറുതായി അരിഞ്ഞ് നാരങ്ങായും ഉപ്പും മുളകും ചേർത്ത് ഇൻസറ്റന്റ് അച്ചാർ ഉണ്ടാക്കാം

ഇലക്കറികളില്‍ പ്രധാനിയാണ് ചീര. ചീര ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കും..തക്കളിയില്‍ അടങ്ങിയിരിക്കുന്ന ലൈകോഫീന്‍, പൊട്ടാസ്യം, വൈറ്റമിന്‍ സി എന്നിവയാണ് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നത്.നാരുകള്‍ അടങ്ങിയിരിക്കുന്ന ബീന്‍സ്, പയര്‍ വര്‍ഗങ്ങള്‍ എന്നിവയില്‍ കുറഞ്ഞ കൊഴുപ്പാണുള്ളത്. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.മത്തി, നെയ്യ്മീന്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ ത്രി ഫാറ്റി ആസിഡ് കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതാണ്. ഇവ രക്തധമനികളില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പ് നീക്കാനം സഹായിക്കുന്നതാണ്.ആരോഗ്യത്തിനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഗ്രീന്‍ ടീ നല്ലതാണ്.

Loading...
You might also like

Leave A Reply

Your email address will not be published.