Nature

മെഡിക്കല്‍/എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ:പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ പദ്ധതി പ്രകാരം പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും മെഡിക്കല്‍/എഞ്ചിനീയറിങ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിങ് നല്‍കുന്നതിലേയ്ക്ക് 2019-20 അദ്ധ്യയന വര്‍ഷ ത്തേയ്ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു.

2019 മാര്‍ച്ചില്‍ നടന്ന എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് നേടിയവരും 2019-20 വര്‍ഷത്തെ പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പെടുത്ത് പഠിക്കുന്നവരുമായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം നാലര ലക്ഷം രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. ജില്ല കളക്ടര്‍ അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മെഡിക്കല്‍/എഞ്ചിനീയറിങ് എന്‍ട്രന്‍സ് പരിശീലനത്തിന് കോച്ചിങ്ങിന് പ്രവേശിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, കുട്ടിയുടെ ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷകര്‍ത്താവിന്റെ കുടുംബ വാര്‍ഷിക വരുമാനം, എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്ലസ് വണിന് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നും സയന്‍സ് ഗ്രൂപ്പ് വിദ്യാര്‍ഥിയാണെന്ന പ്രിന്‍സിപ്പാളിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂലൈ 30നകം നകം ആലപ്പുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും ഫോണ്‍ :0477 2252548.

You might also like

Comments are closed.