Times Kerala

യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്: ബിജെപി നേതാവിന്‍റെ മകൻ അറസ്റ്റിൽ

 

ഹ​​​രി​​​യാ​​​ന​​​യി​​​ൽ യുവതിയെ അപമാനിക്കാൻ ശ്ര​​​മി​​​ച്ച കേസിൽ, ബിജെപി നേതാവ് സുഭാഷ് ബറേലയുടെ മകൻ വികാസ് ബറേലയെ പോലീസ് അറസ്റ്റ് ചെയ്തു. ​​​കേസില്‍ വികാസിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.വിഷയം പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ പ്രതിപക്ഷം ആയുധമാക്കിയതോടെ കേന്ദ്രആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയിരുന്നു. അന്വേഷണം ഊര്‍ജിതമാണെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്നും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ വ്യക്തമാക്കയതിനും പിന്നാലെയാണ് വികാസിന്‍റെ അറസ്റ്റ്.മു​​​തി​​​ർ​​​ന്ന ഐ​​​എ​​​എ​​​സ് ഓ​​​ഫീ​​​സ​​​റു​​​ടെ മ​​​ക​​​ളാ​​​യ 29കാ​​​രി​​​യെ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സു​​​ഭാ​​​ഷ് ബ​​​രാ​​​ളെ​​​യു​​​ടെ മ​​​ക​​​ൻ വി​​​കാ​​​സും സു​​​ഹൃ​​​ത്ത് ആ​​​ശി​​​ഷും വാ​​​ഹ​​​ന​​​ത്തി​​​ൽ അ​​​ര​​​ കി​​​ലോ​​​മീ​​​റ്റ​​​റോ​​​ളം പി​​​ന്തു​​​ട​​​ർ​​​ന്ന് അ​​​പ​​​മാ​​​നി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​​ണ് കേ​​​സ്. പ​​​ഞ്ച​​​കു​​​ല​​​യി​​​ൽവ​​​ച്ച് ര​​​​ണ്ടു യു​​​​വാ​​​​ക്ക​​​​ൾ ത​​​​ന്നെ അ​​​​ഞ്ചു​​​​ കി​​​​ലോ​​​​മീ​​​​റ്റ​​​​റോ​​​​ളം പി​​​​ന്തു​​​​ട​​​​ർ​​​​ന്നു​​​​വെ​​​​ന്ന് കാ​​​​ണി​​​​ച്ച് കഴിഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി​​​​ യു​​​​വ​​​​തി പോ​​​​ലീ​​​​സി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​താ​​​ണ് സം​​​ഭ​​​വ​​​ങ്ങ​​​ളു​​​ടെ തു​​​ട​​​ക്കം

Related Topics

Share this story