Times Kerala

കൊച്ചിയില്‍ മതവിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാതിരുന്ന 25 കാരി ഗുരുതരാവസ്ഥയില്‍

 

കൊച്ചി : കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന 25 കാരി മതവിശ്വാസത്തിന്റെ പേരില്‍ രക്തം സ്വീകരിക്കാന്‍ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്.യുവതിയുടെ നിലഅതീവ ഗുരുതരമായ അവസ്ഥയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

 ആരോഗ്യനില വഷളായതിനാല്‍ പോലീസ് സഹായത്തോടെയെങ്കിലും ചികിത്സ സാധ്യമാക്കണമെന്ന് പി.ടി തോമസ് എംഎല്‍എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട് ആവശ്യമായത് ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കൊച്ചി പോലീസിന് നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയില്‍ എത്തിയ തൃക്കാക്കര എസ്.പി യുവതിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. 

ഒരാഴ്ച മുന്‍പാണ് ഡെങ്കിപ്പനി ബാധിച്ച് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹീമോോബിന്റെയും പ്ലേറ്റ്‌ലെറ്റിന്റെയും അളവ് കുറഞ്ഞ് ആരോഗ്യനില വഷളായ യുവതി ഒരു കാരണവശാലും രക്തം സ്വീകരിക്കാന്‍ തയ്യാറായില്ല. തങ്ങള്‍ക്ക് രക്തം സ്വീകരിക്കാന്‍ പാടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യുവതിയും കുടുംബവും. ആശുപത്രി അധികൃതരും പോലീസും ആകുന്ന പരിശ്രമിച്ചിട്ടും യുവതിയും കുടുംബവും രക്തം സ്വീകരിച്ചുകൊണ്ടുള്ള തുടര്‍ ചികിത്സയ്ക്ക് തയ്യാറായിട്ടില്ല.

Related Topics

Share this story