Chem 2019 June

പ്ലാന്റ് മാനേജര്‍; കരാര്‍ നിയമനം

കൊച്ചി: പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് (സി.എഫ്.ആര്‍.ഡി)കീഴില്‍ ജില്ലയില്‍ ഇലഞ്ഞി പഞ്ചായത്തില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പഴം പച്ചക്കറി സംസ്‌കരണശാലയിലേക്ക് 25000 രൂപ പ്രതിമാസ വേതനനിരക്കില്‍ ഒരു പ്ലാന്റ് മാനേജറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ്/ഫുഡ് സയന്‍സ്/ഫുഡ് എഞ്ചിനീയറിംഗ് വിഷയത്തില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും ഫുഡ് പ്രോസസിംഗ് രംഗത്തോ/ഫുഡ് ലബോറട്ടറികളിലോ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ഭക്ഷ്യസംസ്‌കരണത്തിലുളള പ്രവൃത്തിപരിചയവും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 20. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ ഫോമിനും www.supplycokerala.com സന്ദര്‍ശിക്കുക.

Loading...
You might also like

Leave A Reply

Your email address will not be published.