Times Kerala

ജമ്മുകാഷ്മീരിൽ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു

 

ശ്രീനഗർ: ജമ്മുകാഷ്മീരിൽ വാഹനാപകടത്തിൽ ഒൻപതു പേർ മരിച്ചു. കാഷ്മീരിലെ റെസി ജില്ലയിലാണ് സംഭവം. അപകടത്തിൽ ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രജൗരിയിൽ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഒൻപതു പേരും സംഭവസ്ഥലത്തുവച്ചാണ് മരിച്ചതെന്നാണ് വിവരം.

Related Topics

Share this story