Times Kerala

സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി

 

തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റമില്ലെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. അരിക്കും പലവ്യഞ്ജനങ്ങൾക്കും വില കുറഞ്ഞുവെന്നും അടിയന്തരപ്രമേയത്തിനു മറുപടിയായി മന്ത്രി നിയമസഭയിൽ പറഞ്ഞു.

പച്ചക്കറി വിലയിൽ മാത്രമാണ് അല്പം ഉയർച്ചയുണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് വിലക്കയറ്റത്തിന് കാരണമായത്. എങ്കിലും പ്രതിപക്ഷം പറയുന്നത് പോലുള്ള വിലക്കയറ്റമുണ്ടായിട്ടില്ല. വിലക്കയറ്റം മൂലം ജനം പൊറുതിമുട്ടുന്നുവെന്ന വാദം ശരിയല്ല. ഓണക്കാലം പ്രമാണിച്ച്1,470 ഓണച്ചന്തകളും 2,000 പച്ചക്കറി ചന്തകളും തുറക്കും. ഓണത്തിന് വിലക്കയറ്റം ഉണ്ടാകില്ലെന്നും വില നിയന്ത്രിക്കാൻ സർക്കാർ മുൻകരുതലെടുത്തുവെന്നും നിയമസഭയിൽ മന്ത്രി പറഞ്ഞു.

Related Topics

Share this story