Times Kerala

മകന്റെ വിവാഹത്തിനായി അബ്ദുള്‍നാസര്‍ മഅദനി ബുധനാഴ്ച തലശേരിയിലെത്തും

 

തലശേരി; മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅദനി ബുധനാഴ്ച തലശേരിയിലെത്തും. രാവിലെ തിരുവനന്തപുരംമംഗളൂരു എക്സ്പ്രസില്‍ തലശേരിയിലെത്തുന്ന മഅദനി പാരീസ്പ്രസിഡന്‍സിയില്‍ വിശ്രമിക്കും.

തലശേരി ടൌണ്‍ഹാളില്‍ പകല്‍ 12ന് നടക്കുന്ന വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം തിരികെ ലോഡ്ജിലെത്തും. വൈകിട്ട് നാലിന് അഴിയൂര്‍ ഹാജിയാര്‍പള്ളിക്കടുത്ത വധൂഗൃഹത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം കാലിക്കറ്റ് ടവറിലേക്ക് പോകും. വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങും.

അബ്ദുള്‍നാസര്‍ മഅദനിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് തലശേരി ടൌണില്‍ കനത്തസുരക്ഷയൊരുക്കും. മഅദനി നഗരംവിടുന്നതുവരെ പൊലീസ് നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാവും നഗരം. ഡിവൈഎസ്പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് സുരക്ഷാക്രമീകരണം. മൂന്ന് സിഐമാരുടെ നേതൃതവത്തില്‍ നൂറിലേറെ പൊലീസുകാരെ വിവാഹം നടക്കുന്ന ടൌണ്‍ഹാളിലും താമസിക്കുന്ന ഹോട്ടലിലും നഗരത്തിലുമായി വിന്യസിക്കും. തിങ്കളാഴ്ച ജില്ലപൊലീസ് ചീഫിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് സുരക്ഷാക്രമീകരണത്തിന് അന്തിമരൂപം നല്‍കിയത്.

 

Related Topics

Share this story