Times Kerala

84 ദിവസത്തേക്ക് 84 ജിബി ഡാറ്റയുമായി ഏയര്‍ടെല്‍

 

ന്യൂഡല്‍ഹി: ജിയോയോട് മത്സരിക്കാന്‍ പുതിയ പ്ലാനുകളുമായി എയര്‍ടെല്‍ വീണ്ടും. ഇത്തവണ 84 ദിവസത്തേക്ക് 84 ജിബി ഡാറ്റ വാഗ്ദാനം ചെയ്താണ് എയര്‍ടെല്‍ വിപണിയില്‍ എത്തുന്നത്. 399 രൂപ നിരക്കോട് കൂടിയ പദ്ധതി 4ജി സിമ്മുകളില്‍ മാത്രമെ പ്രയോജനപ്പെടുകയുള്ളൂ. പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകള്‍ക്കൊപ്പമാണ് പ്രതിദിനം 1 ജിബി എന്ന നിബന്ധനയോടു കൂടി 84 ജിബി ഡാറ്റ ലഭിക്കുക. പ്രതിദിന പരിധി മറികടന്നാല്‍ നെറ്റിന്റെ വേഗതയിലും ഇടിവ് പ്രകടമാകും. ഒരാഴ്ച 1,000 മിനുട്ടാണ് ലോക്കല്‍, എസ്ടിഡി കോളുകള്‍ സൗജന്യമായി ലഭ്യമാകുക.

Related Topics

Share this story